ആവേശം, ആശങ്ക, വിവാദം; ഒടുവിൽ വാങ്കഡെയിൽ ‘റോയലാ’യി രാജസ്ഥാൻ!
മുംബൈ∙ ഐപിഎൽ 15–ാം സീസണിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ നടത്തിയ ‘റോയൽ’ പോരാട്ടത്തിന് നാടകീയ നിമിഷങ്ങൾക്കൊടുവിൽ വിജയത്തിളക്കം. സീസണിലെ മൂന്നാം സെഞ്ചുറിയുമായി തകർത്തടിച്ച ജോസ് ബട്ലറിന്റെ മികവിൽ രാജസ്ഥാൻ ഉയർത്തിയ റണ്മലയ്ക്കു മുന്നിൽ പൊരുതിനോക്കിയെങ്കിലും, അത് കീഴടക്കാനാകാതെ ഡൽഹി ക്യാപിറ്റൽസ് ഇടറിവീണു. 15 റൺസിനാണ് രാജസ്ഥാൻ ഡൽഹിയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ്. അവസാനം … Read more