ബിജെപിയെ വീഴ്ത്താന്‍ പ്രശാന്ത് നിര്‍ദേശിച്ചത് ഈ തന്ത്രം, കോണ്‍ഗ്രസിനെ പഴയ മോഡലിലെത്തിക്കും
പ്രശാന്ത് ഒരേ സമയം രണ്ട് കാര്യങ്ങളാണ് നടപ്പാക്കുന്നത്. ഒന്ന് കോണ്‍ഗ്രസിന്റെ അടിമുടി അഴിച്ചുപണിയും മറ്റൊന്ന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാനുള്ള ഗെയിം പ്ലാനുമാണ്. ഈ മാസം ഇനിയുള്ള ദിവസങ്ങളില്‍ പ്രശാന്തുമായി സഹകരിക്കുന്ന കാര്യം കോണ്‍ഗ്രസ് പ്രഖ്യാപിക്കും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ഇത് പ്രശാന്തിന്റെ നിര്‍ദേശം അനുസരിച്ചാണ്. ഒപ്പം സംസ്ഥാനങ്ങളില്‍ വിവിധ കക്ഷികളുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കും. അതിനുള്ള പ്ലാന്‍ പ്രശാന്ത് തയ്യാറാക്കും. വിവിധ മുഖ്യമന്ത്രിമാരുമായും പ്രശാന്ത് ചര്‍ച്ചകള്‍ നടത്തും. … Read more