ഏപ്രില്‍ 18നും മെയ് ഒന്നിനും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ തൃശൂർ യാർഡിലെയും എറണാകുളം യോർഡിലെയും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും, ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്ന് റെയില്‍വേ പത്രകുറിപ്പിലൂടെ അറിയിച്ചു. 

റദ്ദാക്കിയ ട്രെയിനുകള്‍

1. എറണാകുളം ജംഗ്ഷൻ – ഷൊർണൂർ ജംഗ്ഷൻ ഡെയ്‌ലി മെമു എക്‌സ്‌പ്രസ് 2022 ഏപ്രിൽ 18, 20, 22, 25 തീയതികളിൽ പൂർണമായും റദ്ദാക്കി.
2. ട്രെയിൻ നമ്പർ 06448 എറണാകുളം ജംഗ്ഷൻ-ഗുരുവായൂർ ഡെയ്‌ലി അൺറിസർവ്ഡ് എക്‌സ്പ്രസ് 2022 ഏപ്രിൽ 22, 23, 25, 29, മെയ് 01 തീയതികളിൽ പൂർണമായും റദ്ദാക്കി.

3. ട്രെയിൻ നമ്പർ 16326 കോട്ടയം-നിലമ്പൂർ ഡെയ്‌ലി എക്‌സ്പ്രസ് 2022 ഏപ്രിൽ 22, 23, 25, 29, മെയ് 01 തീയതികളിൽ പൂർണമായും റദ്ദാക്കി.

4. ട്രെയിൻ നമ്പർ 16325 നിലമ്പൂർ-കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസ് 2022 ഏപ്രിൽ 22, 23, 25, 29, മെയ് 01 തീയതികളിൽ പൂർണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. 2022 ഏപ്രിൽ 22, 25, 30, മെയ് 01 തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഡെയ്‌ലി ഇന്റർസിറ്റി എക്‌സ്‌പ്രസ് ആലുവയിൽ (ആലുവയ്ക്കും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി) യാത്ര അവസാനിപ്പിക്കും. 2022 ഏപ്രിൽ 23, 29 തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിൽ ‍യാത്ര അവസാനിപ്പിക്കും (എറണാകുളം ടൗൺ-എറണാകുളം ജംഗ്ഷനിൽ ഭാഗികമായി റദ്ദാക്കി)

2. 2022 ഏപ്രിൽ 23, 25 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ ഡെയ്‌ലി എക്‌സ്‌പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 

3. 2022 ഏപ്രിൽ 24-ന് ടാറ്റാ നഗറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 18189 ടാറ്റ നഗർ – എറണാകുളം ജംഗ്ഷൻ ദ്വൈവാര എക്‌സ്‌പ്രസ് എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും.

സമയം മാറ്റിയ ട്രെയിനുകള്‍

1. ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ് 2022 ഏപ്രിൽ 18, 20 തീയതികളിൽ മംഗളൂരു സെന്‍ററില്‍ നിന്നും 1 മണിക്കൂർ 30 മിനിറ്റ് വൈകി  പുറപ്പെടും. 

2. ട്രെയിൻ നമ്പർ 16525 കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു ഐലൻഡ് ഡെയ്‌ലി എക്‌സ്പ്രസ് ഏപ്രിൽ 18, 20 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് മണിക്കൂർ വൈകി 12.10-ന് പുറപ്പെടും

3. ട്രെയിൻ നമ്പർ 11098 എറണാകുളം ജംഗ്ഷൻ – പൂനെ ജംഗ്ഷൻ പൂർണ പ്രതിവാര എക്സ്പ്രസ് എറണാകുളത്ത് നിന്ന് ‍ 2022 ഏപ്രിൽ 18-ന്  2 മണിക്കൂർ വൈകി 20.50 മണിക്ക് പുറപ്പെടും 

4. ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ‍ഏപ്രിൽ 18, 20 തീയതികളിൽ 1 മണിക്കൂർ 40 മിനിറ്റ് വൈകി പുറപ്പെടും

5. ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് തിരുവനന്തപുരത്ത് നിന്ന് 2022 ഏപ്രിൽ 2 മണിക്കൂർ വൈകി പുറപ്പെടും

6. ട്രെയിൻ നമ്പർ 16338 എറണാകുളം ജംഗ്ഷൻ – ഓഖ ദ്വൈവാര എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് ഏപ്രിൽ 22, 29 തീയതികളിൽ‍3 മണിക്കൂർ വൈകി പുറപ്പെടും

7. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു ഡെയ്‌ലി എക്‌സ്പ്രസ് ഏപ്രിൽ 22, 23, 25, 29 തീയതികളിൽ 1 മണിക്കൂർ 30 മിനിറ്റ് വൈകി‍ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

8. ട്രെയിൻ നമ്പർ 16317 കന്യാകുമാരി – ശ്രീമാതാ വൈഷ്ണോദേവി കത്ര ഹിംസാഗർ പ്രതിവാര എക്‌സ്‌പ്രസ് കന്യാകുമാരിയിൽ നിന്ന് ഏപ്രിൽ 22, 29 തീയതികളിൽ 1 മണിക്കൂർ 30 മിനിറ്റ് വൈകി പുറപ്പെടും.

9. ട്രെയിൻ നമ്പർ 16312 കൊച്ചുവേളി – ശ്രീഗംഗാനഗർ പ്രതിവാര എക്സ്പ്രസ് 2022 ഏപ്രിൽ 23‍ന് 3 മണിക്കൂർ വൈകി കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും

10. ട്രെയിൻ നമ്പർ 22641 തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാരിക എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ഏപ്രിൽ 23-ന് 1 മണിക്കൂർ വൈകി പുറപ്പെടും.

11. ട്രെയിൻ നമ്പർ 16305 എറണാകുളം ജംഗ്ഷൻ – കണ്ണൂർ ഡെയ്‌ലി ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 30 മിനിറ്റ് വൈകി ഏപ്രിൽ 24, 26 തീയതികളിൽ പുറപ്പെടും.

12. ട്രെയിൻ നമ്പർ 12695 ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി സൂപ്പർഫാസ്റ്റ് ‍ചെന്നൈയില്‍ നിന്നും 1 മണിക്കൂർ 30 മിനിറ്റ് വൈകി ഏപ്രിൽ 23, 26 തീയതികളിൽ പുറപ്പെടും.

13. ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി മലബാർ എക്‌സ്‌പ്രസ് മംഗളൂരുവില്‍ നിന്ന്  1 മണിക്കൂർ 10 മിനിറ്റ് വൈകി ഏപ്രിൽ 23, 26 തീയതികളിൽ പുറപ്പെടും

14. ട്രെയിൻ നമ്പർ 12644 ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ പ്രതിവാര സ്വർണ ജയന്തി എക്സ്പ്രസ് എച്ച്.നിസാമുദ്ദീനിൽ നിന്ന് 2 മണിക്കൂർ വൈകി ഏപ്രിൽ 22-ന് പുറപ്പെടും.

15. ട്രെയിൻ നമ്പർ 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് 3 മണിക്കൂർ വൈകി ഏപ്രിൽ 25-ന് പുറപ്പെടും.

16. ട്രെയിൻ നമ്പർ 22149 എറണാകുളം ജംഗ്ഷൻ – പൂനെ ജംഗ്ഷൻ ദ്വൈവാര എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 1 മണിക്കൂർ വൈകി  ഏപ്രിൽ 26-ന് പുറപ്പെടും.

17. ട്രെയിൻ നമ്പർ 12977 എറണാകുളം ജംഗ്ഷൻ – അജ്മീർ ജംഗ്ഷൻ മരുസാഗർ എക്സ്പ്രസ് എറണാകുളത്ത് നിന്ന് മെയ് 01-ന് 3 മണിക്കൂർ വൈകി പുറപ്പെടും

18. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു ജംഗ്ഷൻ ഡെയ്‌ലി എക്‌സ്‌പ്രസ് കൊച്ചുവേളിയിൽ  മെയ് 01-ന് 1 മണിക്കൂർ വൈകി പുറപ്പെടും.

19. ട്രെയിൻ നമ്പർ 12224 എറണാകുളം ജംഗ്ഷൻ – ലോകമാന്യ തിലക് ടെർമിനസ് ദ്വൈവാര തുരന്തോ എക്സ്പ്രസ് എറണാകുളത്ത് നിന്ന് മെയ് 01-ന് 1 മണിക്കൂർ വൈകി പുറപ്പെടും.

ഇതിനൊപ്പം തന്നെ ഏപ്രില്‍ 18നും മെയ് 1നും ഇടയില്‍ ഓടുന്ന അഞ്ചോളം ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഇതിന് പുറമേ ഏപ്രില്‍ 20നും 18നും ഓടുന്ന 8 ട്രെയിനുകള്‍ വൈകുമെന്നും തിരുവനന്തപുരം ഡിവിഷന്‍ പിആര്‍ഒ പുറത്തിറക്കിയ പത്രകുറിപ്പ് പറയുന്നു. 

Last Updated Apr 16, 2022, 7:39 PM IST

We would like to say thanks to the writer of this short article for this awesome material

ഏപ്രില്‍ 18നും മെയ് ഒന്നിനും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

Debatepost