കെഎസ്ആർടിസി ജീവനക്കാർക്ക് ഇത് ദുരിതകാലത്തെ വിഷു; ശമ്പളമില്ല; റിലേ സത്യഗ്രഹവുമായി സിഐടിയു

ഭരണാനുകൂല സംഘടനയടക്കം കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ചീഫ് ഓഫീസിനു മുന്നില്‍ സിഐടിയു യൂണിയന്‍റെ അനിശ്ചിതകാല റിലേ സത്യഗ്രഹം ഇന്നും തുടരും. ഈ മാസം 28ന് സൂചന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് ഇന്ന് രാവിലെ 11 മണിക്ക് സമര തീയതി പ്രഖ്യാപിക്കും.28 ന് പണിമുടക്കുമെന്ന് ബിഎംഎസിന്‍റെ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്

Author

Thiruvananthapuram, First Published Apr 15, 2022, 5:31 AM IST

തിരുവനന്തപുരം: കെ എസ് ആർ ടി സി(ksrtc) ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളമില്ലാത്ത (salary)വിഷു(vishu).ഏപ്രില്‍ മാസം പകുതി പിന്നിടുമ്പോഴും ശമ്പള വിതരണം നീളുകയാണ്.30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്.ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ എസ് ആര്‍ ടി സി.

ഭരണാനുകൂല സംഘടനയടക്കം കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ചീഫ് ഓഫീസിനു മുന്നില്‍ സിഐടിയു യൂണിയന്‍റെ അനിശ്ചിതകാല റിലേ സത്യഗ്രഹം ഇന്നും തുടരും. ഈ മാസം 28ന് സൂചന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് ഇന്ന് രാവിലെ 11 മണിക്ക് സമര തീയതി പ്രഖ്യാപിക്കും.28 ന് പണിമുടക്കുമെന്ന് ബിഎംഎസിന്‍റെ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്

‘പണിയെടുപ്പിക്കും, കൂലി ചോദിച്ചാല്‍ കൈമലര്‍ത്തും’; 19 മുതല്‍ സമരം, കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ സിഐടിയു

തിരുവനന്തപുരം:പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരെന്നും സിഎംഡിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നു. കിട്ടുന്ന പണം ഫലപ്രദമായി മാനേജ്മെന്‍റ് വിനിയോഗിക്കുന്നില്ല. കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165 കോടി വകമാറ്റി ചിലവഴിച്ചതായും സിഐടിയു ആരോപിച്ചു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി. 

ബാങ്ക് അവധിയാണ്! വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല‌

ഇത്തവണ വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ബാങ്ക് അവധിയായതിനാൽ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും വെറുതെയായി. ശമ്പളം മുടങ്ങിയതിൽ  പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി – എഐടിയുസി സംഘടനകള്‍ ഈ മാസം 28 ന് സൂചനാ പണിമുടക്കാണ് നടത്തുക. വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരമെന്ന് യൂണിയനുകൾ പറഞ്ഞിരുന്നു. 30 കോടി കിട്ടിയിട്ടും കാര്യമില്ല, ശമ്പളം കൊടുത്ത് തീർക്കാൻ സർക്കാർ ഇനിയും 50 കോടിയെങ്കിലും തരേണ്ടി വരുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് പറഞ്ഞത്.  

മാസം അഞ്ചാം തിയതിയെങ്കിലും ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് ഇടത് യൂണിയനുകൾ ഈ മാസം 28-ന് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് വൈകിട്ടോടെ ശമ്പളയിനത്തിൽ 30 കോടി നൽകാൻ ധനവകുപ്പ് ഇന്നലെ തീരുമാനിച്ചത്. എന്നാൽ, കെഎസ്ആർടിസിയുടെ കയ്യിലുള്ള തുക കൂട്ടിയാലും ശമ്പളം നൽകാൻ തികയില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. കൂടുതൽ സഹായം വേണമെന്ന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെടും. പക്ഷേ, പെൻഷൻ ബാധ്യതയടക്കം ഈ മാസം ഇതിനകം 230 കോടി അനുവദിച്ചെന്നും കൂടുതൽ തുക ഉടൻ നൽകാനാകില്ലെന്നുമാണ് സർക്കാർ നിലപാട്. 

Last Updated Apr 15, 2022, 5:31 AM IST

Download App:

  • android
  • ios

We would like to give thanks to the author of this short article for this remarkable material

കെഎസ്ആർടിസി ജീവനക്കാർക്ക് ഇത് ദുരിതകാലത്തെ വിഷു; ശമ്പളമില്ല; റിലേ സത്യഗ്രഹവുമായി സിഐടിയു

Debatepost