നിയന്ത്രണക്കുരുക്കഴിച്ച് യുഎഇ; യാത്രയ്ക്ക് പിസിആർ ഒഴിവാക്കി

അബുദാബി∙ യുഎഇയിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും ഇളവു വന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. വാക്സീൻ എടുത്തവർക്ക് യുഎഇയിലേക്കു വരാൻ ഇനി പിസിആർ ടെസ്റ്റ് വേണ്ട. റോഡ് മാർഗം അബുദാബി പ്രവേശനത്തിന് നാളെ മുതൽ ഗ്രീൻപാസ് നിബന്ധനയും ഒഴിവാക്കി. തുറസ്സായ സ്ഥലങ്ങളിൽ ആവശ്യമുള്ളവർക്കു മാത്രം മാസ്ക് ധരിക്കാം. പൊതുപരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വേദിയുടെ 90% ആക്കി ഉയർത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സമിതിയാണ് വെള്ളിയാഴ്ച രാത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

മാസ്ക്: പുറത്ത് വേണ്ട അകത്ത് വേണം

യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിബന്ധന ഒഴിവാക്കി. ആവശ്യക്കാർക്കു ധരിക്കാം. എന്നാൽ ഷോപ്പിങ് മാൾ, സ്കൂൾ തുടങ്ങി അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം. അകലം പാലിക്കൽ തുടരും. ഇന്നലെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും പുറത്തിറങ്ങിയ ഭൂരിഭാഗം പേരുടെയും മുഖത്ത് മാസ്കുണ്ടായിരുന്നു. 2 വർഷം മുഖത്തു സ്ഥാനം പിടിച്ച മാസ്കിനെ പെട്ടെന്ന് ഒഴിവാക്കാൻ തയാറായില്ല പലരും.

പൊതുപരിപാടികളിൽ 90% പേർ

വിനോദസഞ്ചാര, വാണിജ്യ കേന്ദ്രങ്ങളിലും സാംസ്കാരിക പ്രദർശന പരിപാടികളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം വേദിയുടെ ശേഷിയുടെ 90% ആക്കി ഉയർത്തി. ഇവിടങ്ങളിലെ പ്രവേശനത്തിന് ഗ്രീൻ പാസ് നിബന്ധന തുടരും. അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണവുമുണ്ടാകും.

ആരാധനാലയങ്ങളും സജീവമാകുന്നു

മസ്ജിദ്, ചർച്ച് തുടങ്ങി ആരാധനാലയങ്ങൾക്കും കൂടുതൽ ഇളവുകൾ നൽകി. പള്ളികളിൽ അണുവിമുക്തമാക്കിയ വിശുദ്ധ ഗ്രന്ഥങ്ങൾ ലഭ്യമാക്കും.  ബാങ്ക് വിളിക്കുന്നതിനും നമസ്കാരത്തിനുമുള്ള ഇടവേള പഴയ രീതിയിലേക്ക് മാറ്റി. എന്നാൽ ഒരു മീറ്റർ അകലം തുടരും.

അബുദാബികടക്കാൻ ഗ്രീൻ പാസ് വേണ്ട

മറ്റ് എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നതിന് നാളെ മുതൽ ഗ്രീൻ പാസ് നിബന്ധന ഒഴിവാക്കി. അതിർത്തിയിൽ ഇ.ഡി.ഇ സ്കാനർ പരിശോധനയും ഉണ്ടാകില്ല. എന്നാൽ അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധം. നേരത്തെ ഗ്രീൻപാസോ 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലമോ ഉള്ളവർക്കു മാത്രമായിരുന്നു പ്രവേശനം.

സ്കൂളിലും ഇളവ്

അബുദാബിയിൽ 16 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക് 28 ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തിയാൽ മതി. നേരത്തെ 14 ദിവസത്തിനിടെ പരിശോധന നടത്തണമായിരുന്നു. എന്നാൽ 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് 2 ആഴ്ചയിൽ ഒരിക്കൽ പി.സി.ആർ പരിശോധന നിർബന്ധം. വാക്സീൻ ഇളവുള്ളവർ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കണം. ജനുവരി 31 മുതൽ അബുദാബിയിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ നേരിട്ട് എത്തി പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ്) അനുമതിയുണ്ട്.

സമ്പർക്കം: ക്വാറന്റീൻ ഇല്ല

കോവിഡ് രോഗികളുമായി സമ്പർക്കത്തിൽപെട്ടവർക്ക് യുഎഇയിൽ ഇനി ക്വാറന്റീൻ വേണ്ട. രോഗലക്ഷണമില്ലെങ്കിൽ ഇവർക്ക് പുറത്തുപോകുന്നതിനു വിലക്കില്ല. പിസിആർ എടുക്കേണ്ടതില്ല. ഇതേസമയം കോവിഡ് പോസിറ്റീവായാൽ 10 ദിവസം ക്വാറന്റീൻ ഉണ്ടെങ്കിലും നിരീക്ഷണത്തിനായി സ്മാർട് വാച്ച് ധരിപ്പിക്കില്ല. എന്നാൽ അബുദാബിയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ തുടർച്ചയായി 5 ദിവസം പിസിആർ ടെസ്റ്റ് എടുക്കണമെന്ന് നിബന്ധനയുണ്ട്.

ഗ്രീൻ പട്ടിക ഒഴിവാക്കി

ഓരോ രാജ്യങ്ങളിലെയും കോവിഡ് വ്യാപന തോത് അനുസരിച്ച് രാജ്യാന്തര യാത്രക്കാരെ വേർതിരിച്ച് ഇളവ് നൽകിയിരുന്ന ഗ്രീൻപട്ടികയും അബുദാബി ഒഴിവാക്കി. ഇനി എല്ലാ രാജ്യക്കാർക്കും തുല്യ പരിഗണന.

ഗ്രീൻപാസും ഇഡിഇ പരിശോധനയും

അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും പ്രവേശനത്തിന് ഗ്രീൻപാസും ഇ‍ഡിഇ പരിശോധനയും അകലം പാലിക്കലും തുടരും. ജീവനക്കാർക്കും സന്ദർശകർക്കും ഇത് ബാധകമാണ്. വാക്സീൻ എടുക്കാത്തവരെ സർക്കാർ സ്ഥാപനങ്ങളിലേക്കു പ്രവേശിപ്പിക്കില്ല. ഇവർ 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണം.

ഗ്രീൻ പാസ് എങ്ങനെ കിട്ടും

വാക്സീൻ എടുത്തവർ പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലമുണ്ടെങ്കിൽ 14 ദിവസത്തേക്കു ഗ്രീൻ പാസ് കിട്ടും. വാക്സീൻ എടുക്കാത്തവർക്കും സന്ദർശകർക്കും പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലമുണ്ടെങ്കിൽ 7 ദിവസത്തേക്കാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ലഭിക്കുക.

ജിഡിആർഎഫ്എ അനുമതി  വേണ്ട

ഇന്ത്യയിൽ നിന്നു ദുബായിലേക്കു വരുന്നവർക്ക് ഇനി ദുബായ് എമിഗ്രേഷന്റെയോ (ജിഡിആർഎഫ്എ) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയോ (ഐസിഎ) അനുമതി വേണ്ട. എന്നാൽ മറ്റു വിമാനത്താവളങ്ങളിൽ ഇത് ഒഴിവാക്കിയിട്ടില്ല.

യുഎഇ യാത്രയ്ക്ക് പിസിആർ ഒഴിവാക്കി

അബുദാബി∙ ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് 2 ഡോസ് വാക്സീൻ എടുത്തവർക്ക് യുഎഇയിലേക്ക് വരാൻ ഇനി പിസിആർ പരിശോധന വേണ്ട. എന്നാൽ ക്യുആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധം. വാക്സീൻ എടുക്കാത്തവർ 48 മണിക്കൂറിനകമുള്ള പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഒരു മാസത്തിനകം കോവിഡ് വന്ന് മാറിയവർക്ക് ക്യുആർ കോഡുള്ള റിക്കവറി സർട്ടിഫിക്കറ്റ് മതി.  വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന റാപ്പിഡ് പിസിആർ പരിശോധന കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.

യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധനയും ഇന്നലെ മുതൽ ഒഴിവാക്കി. ആവശ്യമുള്ളവർക്ക് ധരിക്കാം.  ഇതേസമയം അടച്ചിട്ട മുറികളിൽ മാസ്ക് നിർബന്ധം. മറ്റു എമിറേറ്റിൽനിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നതിനും ഗ്രീൻ പാസ് വേണമെന്ന നിബന്ധനയും നാളെ മുതൽ ഒഴിവാക്കും. ഇന്ത്യയിൽ നിന്നു ദുബായിലേക്കു വരുന്നവർക്ക് ഇനി ദുബായ് എമിഗ്രേഷന്റെയോ (ജിഡിആർഎഫ്എ) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയോ (ഐസിഎ) അനുമതി വേണ്ട. എന്നാൽ മറ്റു വിമാനത്താവളങ്ങളിൽ ഇത് ഒഴിവാക്കിയിട്ടില്ല.

We would love to give thanks to the author of this post for this amazing material

നിയന്ത്രണക്കുരുക്കഴിച്ച് യുഎഇ; യാത്രയ്ക്ക് പിസിആർ ഒഴിവാക്കി

Debatepost