ശരീരഭാരം കുറയ്ക്കണോ? പ്രഭാതഭക്ഷണത്തിലും ഉച്ചയൂണിലും അത്താഴത്തിലും വേണം മാറ്റങ്ങൾ


അത്താഴം വളരെ ലഘുവായിരിക്കണം.

പ്രതീകാത്മക ചിത്രം | Photo: Getty Images

ഏറെ നാള്‍ ശ്രമിച്ചിട്ടും അമിതമായ ശരീരഭാരത്തില്‍ കാര്യമായ കുറവ് വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പരിതപിക്കുന്നവരായിരിക്കും അധികവും. കൃത്യവും പോഷകസമൃദ്ധവുമായ ഭക്ഷണവും വ്യായാമവും കൊണ്ട് ശരീരഭാരത്തെ വരുതിയിലാക്കാന്‍ കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഓരോ നേരത്തും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ശരീരഭാരവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണത്തിലും ഉച്ചയൂണിലും രാത്രിയിലെ അത്താഴത്തിലും ഉള്‍പ്പെടുത്തുന്ന ഭക്ഷ്യവസ്തുക്കള്‍ ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

പ്രഭാതഭക്ഷണം

ഒരു ദിവസത്തെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം നല്‍കുന്നതില്‍ പ്രഭാതഭക്ഷണത്തിന് ഏറെ പങ്കുണ്ട്. രാവിലെകളില്‍ നമ്മുടെ ശരീരത്തിന് പോഷകങ്ങളും ഊര്‍ജവും ഫൈബറും അധികം വേണം. ഇതിനുതകുന്ന ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വിവിധതരം പഴങ്ങള്‍, മുന്തിരി, വാഴപ്പഴം, കിവി തുടങ്ങിയ പഴങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഫൈബറിന്റെ കലവറയാണ് പഴങ്ങള്‍. പഴങ്ങള്‍ കഴിക്കുന്നത് ദിവസം മുഴുവന്‍ വയര്‍ നിറഞ്ഞ ഫീല്‍ ഉണ്ടാക്കും. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍നിന്ന് വിലക്കും. പഴങ്ങളില്‍ അടങ്ങിയിട്ടുള്ള മധുരം വളരെ വേഗത്തില്‍ രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നു.

ബദാം, നിലക്കടല, കടല എന്നിവയിലെല്ലാം കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ നിര്‍മാണത്തിലും ആരോഗ്യം മെച്ചപ്പെടുത്തുന്നതും സഹായിക്കുന്നു. കലോറി ധാരാളമായി അടങ്ങിയിരിക്കുന്ന നട്‌സിലെ ആരോഗ്യപ്രദമായ കൊഴുപ്പ് വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍ എന്നിവയുടെയെല്ലാം കലവറയാണ് മുട്ട. രാവിലെ മുട്ട കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ഉറപ്പുവരുത്തുന്നു. വിശപ്പ് കുറയ്ക്കുന്നതിനൊപ്പം ഇടവേളകളില്‍ അനാരോഗ്യകരമായ സ്‌നാക്‌സ് കഴിക്കുന്നതില്‍ നിന്ന് ഇത് തടയുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയൂണില്‍ ധാന്യം ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കണം. ധാന്യങ്ങളില്‍ പ്രോട്ടീന്റെ അളവ് കൂടുതലാണ് എന്നതിന് പുറമെ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.

തൈരില്‍ ചുരക്ക ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. കാല്‍സ്യം, പൊട്ടാസ്യം എന്നിവ തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ചുരക്കയിലാകട്ടെ കലോറി കുറവും വിറ്റാമിനുകളായ ബി, സി, എ, കെ, ഇ, ഫോളേറ്റ്, അയണ്‍ മഗ്നീഷ്യം എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ശരീരത്തിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യാനും ചുരക്ക സഹായിക്കുന്നുണ്ട്.

അത്താഴം വളരെ ലഘുവായിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയാറ്. കലോറി കുറഞ്ഞ ഭക്ഷണം അത്താഴത്തിന് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ലഘുവായ ഭക്ഷണങ്ങളിലൊന്നാണ് ഖിച്ചഡി. ധാന്യങ്ങളും അരിയും ചേര്‍ത്താണ് ഖിച്ചഡി തയ്യാറാക്കുന്നത്. ഇത് കൂടുതല്‍ പോഷകസമൃദ്ധമാക്കുന്നതിന് പച്ചക്കറികളും ഓട്‌സും ഇതില്‍ ചേര്‍ത്തുകൊടുക്കാം.

തക്കാളി, സവാള, വെള്ളരിക്ക, ബീറ്റ്‌റൂട്ട്, കാരറ്റ്, ലെറ്റിയൂസ്, ബ്രൊക്കോളി എന്നിവയെല്ലാം ചേര്‍ത്ത് സാലഡ് തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമെങ്കിലും പയറും കടല പുഴുങ്ങിയതും ചേര്‍ക്കാം. നോണ്‍ വെജിറ്റേറിയനായ ആളുകള്‍ക്ക് വേണമെങ്കില്‍ ചിക്കന്‍ വേവിച്ചതും ഇതില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്.

Content Highlights: food to lose body weight, over weight, food

Get daily updates from Mathrubhumi.com

We would love to say thanks to the writer of this short article for this amazing material

ശരീരഭാരം കുറയ്ക്കണോ? പ്രഭാതഭക്ഷണത്തിലും ഉച്ചയൂണിലും അത്താഴത്തിലും വേണം മാറ്റങ്ങൾ

Debatepost