Daily Horoscope March 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
Daily Horoscope March 08, 2022: ഈ ആഴ്ചയിലെ ഏന്റെ പ്രിയ രാശി ധനുവാണ്. പ്രസ്തുത രാശിക്കാരുടെ പ്രത്യേകത യാത്രയോടുള്ള ഇഷ്ടമാണ്. മനസും ആത്മാവും പരിപൂര്ണതയിലേക്കെത്തുന്ന യാത്രകള്‍ അനുഭവിക്കാനാണ് ഇവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ധനു രാശി പലപ്പോഴും ജ്ഞാനികൾക്കും ഗുരുക്കന്മാർക്കും ഋഷിമാർക്കും ഗുരുക്കന്മാർക്കും ഏറ്റവും അനുയോജ്യമായ രാശിയാകുന്നത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സുപ്രധാന ഗ്രഹ വശങ്ങള് മേടം രാശിക്കാരെ ഇന്ന് കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഭാവിയിലെ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നതിനുള്ള ഒരു കാലഘട്ടമായി ഇതിനെ കാണുക. നിങ്ങളുടെ മനസിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. എന്നാല്‍ കരുതലോടെ മുന്നോട്ട് നീങ്ങുക.
സ്നേഹം, ആനന്ദം, വിനോദം, സൗഹൃദം എന്നിവയുമായി നിങ്ങളുടെ ഗ്രഹങ്ങൾ യോജിപ്പിച്ചിരിക്കുന്നതിനാൽ സാമൂഹികമായ ക്ഷണങ്ങള്‍ വന്നു ചേര്‍ന്നേക്കാം. പലതും നിലനിർത്താൻ പോലും നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാൽ നിങ്ങൾ പോലും അറിയാതെ ജീവിതത്തിന്റെ വേഗത ക്രമീകരിക്കുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം.
നിങ്ങള്‍ക്ക് തിരിച്ചടികള്‍ ഉണ്ടായലും അത് അനുഭവപ്പെടണമെന്നില്ല. കാരണം അത് പുതുമയുള്ള ഒന്നല്ല. ഇതിന്റെ കാരണം കഴിഞ്ഞ മാസങ്ങളില്‍ സംഭവിച്ച കാര്യങ്ങളാകാം. വിവേകപൂര്‍ണമായ ഒരു ജീവിതം നയിക്കുക. മനസിനെ സജീവമായ നിലനിര്‍ത്തുക.
നിരുപദ്രകരമായ ആശയങ്ങള്‍ പോലും ഇന്ന് നിര്‍ണായകമായേക്കും. അധികം വൈകാതെ തന്നെ ചെയ്യുന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തുക. കാലതാമസം ഒഴിവാക്കാനായി നിങ്ങള്‍ ഒരുപാടൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് തോന്നുന്നു. നിലവിലെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാന്‍ ശ്രമിക്കുക.
ഉപയോഗപ്രദമായ ഒരു ചര്‍ച്ച പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരമായേക്കും. നിങ്ങളുടെ ദീര്‍ഘകാല ഭാവിയേക്കുറിച്ച് ആശങ്കകളും ചോദ്യങ്ങളും ഉണ്ടായേക്കാം. എല്ലാം നിങ്ങള്‍ സ്വയം എത്രത്തോളം വില നല്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ധാരാളം അവസരങ്ങള്‍ മുന്നിലുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങള്‍ക്ക് ഇപ്പോള്‍ സര്‍ഗാത്മക ഭാവനയുടെ ആനുകൂല്യമുണ്ട്. നിങ്ങളെ മറ്റുള്ളവര്‍ തളര്‍ത്താന്‍ നോക്കിയാല്‍ അതിന് വഴങ്ങിക്കൊടുക്കരുത്. മറ്റാരേക്കാള്‍ കൂടുതല്‍ നിങ്ങള്‍ നിങ്ങളെ ആഗ്രഹിക്കുന്നു എന്നതാണ് വസ്തുത. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് പ്രധാനം. കാരണം അത് മറ്റാരും നിങ്ങള്‍ക്കായി ചെയ്യില്ല.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങള്‍ അവ്യക്ത നിലനില്‍ക്കുന്ന പലകാര്യങ്ങളിലും വ്യക്തത ഉണ്ടാകുന്നതിന് കാരണമാകും. നിങ്ങളുടെ രാശിയില്‍ കലുഷിതമായിരിക്കുന്ന പലമേഖലകളിലും ഗ്രഹങ്ങളുടെ സഹായം ലഭിക്കുന്നില്ല. ആശയക്കുഴപ്പം ഉണ്ടാകുന്ന പലകാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പല വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തോന്നുന്നു. എന്നിരുന്നാലും വൈകാതെ തന്നെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടേക്കും. എട്ടാഴ്ചയ്ക്കുള്ളില്‍ അവസരങ്ങള്‍ തേടിവരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങള്‍ ഒരു വശത്ത് നടത്തുന്ന ശ്രമങ്ങള്‍ക്ക് മറുവശത്ത് നിന്ന് അതേ തരത്തില്‍ പ്രതികരണമുണ്ടായേക്കും. നിങ്ങളുടെ ജാകത്തിന്റെ ഒരു വശത്ത് ചാന്ദ്ര സാന്നിധ്യമുള്ളതിന്റെ അനന്തരഫലമാണിത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാധാരണപോലെയുള്ള ഒരു ദിവസമായിരിക്കും ഇന്ന്, കൂടുതല്‍ സംഭവവികാസങ്ങള്‍ ഉണ്ടാകാനിടയില്ല. ഒന്നും സംഭവിക്കില്ല എന്നല്ല, സാധ്യതകള്‍ കുറവാണെന്നാണ്. ചെറിയ അവസരങ്ങള്‍ പോലും പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക എന്നത് നിങ്ങളുടെ രാശിഫലത്തില്‍ അത്ര വ്യക്തതയില്ലാതെയാണ് കാണുന്നത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ജീവിതത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ എന്ത് തന്നെയായാലും, നിങ്ങള്‍ എപ്പോഴും ശരിയായ പാതയിലായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ അല്‍പ്പം സൂക്ഷ്മമായി നിരീക്ഷിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ രാശിയിലെ വൈകാരിക മേഖലകളിലൂടെ ചൊവ്വ സഞ്ചരിക്കുന്നതിനാലാണ് സംഭവിക്കുന്ന പല കാര്യങ്ങളും നിങ്ങളുടെ സുഖത്തേയും സുരക്ഷിതത്വത്തേയും ബാധിക്കുന്നത്. അക്ഷമയ്ക്കും യുക്തിരഹിതമായ അശ്രദ്ധയ്ക്കും ഇടയിൽ നിങ്ങൾ വളരെ നല്ല സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്.

We want to say thanks to the writer of this short article for this incredible web content
Daily Horoscope March 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം