Horoscope 18 April 2022: ഇന്ന് ഇടവം രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനവർഷവും; കർക്കടകം രാശിക്കാർ ശ്രദ്ധിച്ചു സംസാരിക്കുക!

Rashifal/Horoscope 18 April 2022:  ഇന്ന് (Horoscope 18 April 2022) ഇന്നത്തെ ദിനം എല്ലാ രാശിക്കാർക്കും എങ്ങനെയെന്നറിയാം. ചിങ്ങം (Leo) രാശിക്കാരെ അവരുടെ നല്ല പ്രവൃത്തിക്ക് ജോലിസ്ഥലത്ത് അഭിനന്ദിക്കും.  കുംഭം രാശിക്കാർക്ക് നല്ല പിന്തുണ ലഭിക്കും.

മേടം (Aries): ഇന്ന് മേടം രാശിക്കാരുടെ യാത്രകൾ ഗുണകരമാകും. കിട്ടില്ലെന്ന്‌ വിചാരിച്ച പണം തിരികെ ലഭിക്കും. ബിസിനസിൽ ആഗ്രഹിച്ചതുപോലെ ലാഭം ഉണ്ടാകും. ജോലിയിൽ അഭിനന്ദനങ്ങൾ ലഭിക്കും. തിടുക്കം കാണിക്കുന്നത് ജോലി മോശമാക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി തയ്യാറാക്കും.

Also Read: Shani Gochar: രണ്ടര വർഷത്തിന് ശേഷം ശനിയുടെ രാശിമാറ്റം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും

ഇടവം  (Taurus): ഇടവം രാശിക്കാരുടെ തൊഴിലില്ലായ്മ പ്രശ്നങ്ങൾ മാറും. ബിസിനസ്സ് യാത്ര വിജയിക്കും. ഷെയർ മാർക്കറ്റിൽ നിന്നും മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ലാഭമുണ്ടാകും. ജോലിയിൽ നല്ല അനുഭവം ഉണ്ടാകും. ചില വലിയ ജോലികൾ ശരിയായി നടന്നതിൽ സന്തോഷം ഉണ്ടാകും. ഒന്നിനും തിടുക്കം വേണ്ട.

മിഥുനം (Gemini): പാർട്ടി, പിക്‌നിക് നടത്താനുള്ള പദ്ധതികൾ തയ്യാറാക്കും. സമയം  സന്തോഷത്തോടെ ചെലവഴിക്കും. ക്രിയേറ്റീവ് പ്രവർത്തനങ്ങൾ വിജയിക്കും. ബിസിനസിൽ ലാഭമുണ്ടാകും. ജോലിയിൽ പ്രഭാവമുണ്ടാകും. ആരെങ്കിലുമായി തർക്കമുണ്ടാകാം ശ്രദ്ധിക്കുക.

കർക്കടകം (Cancer): ശ്രദ്ധിക്കുക കർക്കടക രാശിക്കാരുടെ ആരോഗ്യം ദുർബലമാകും. മോശം വാർത്തകൾ ലഭിച്ചേക്കാം. സംസാരം ശ്രദ്ധിക്കുക. കഠിനാധ്വാനം കൂടുതലായിരിക്കുമെങ്കിലും  ലാഭത്തിൽ കുറവുണ്ടാകാം. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുക.

Also Read: ശനിയുടെ ശുഭഫലം നിങ്ങളിൽ ഭാഗ്യോദയം ഉണ്ടാക്കും! അറിയാം എന്തൊക്കെ ലഭിക്കുമെന്ന്

ചിങ്ങം (Leo): തൊഴിൽരംഗത്തെ പ്രവർത്തനങ്ങളിൽ അഭിനന്ദനം ലഭിക്കും. സ്ഥിരം നിക്ഷേപങ്ങൾ വലിയ നേട്ടങ്ങൾ നൽകും. സ്ഥാനക്കയറ്റത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. ശാരീരിക കഷ്ടത ഉണ്ടായേക്കാം. ആശയക്കുഴപ്പം ഉണ്ടാകാം അതിനാൽ വിവേകത്തോടെ പ്രവർത്തിക്കുക.

കന്നി (Virgo): കന്നിരാശിക്കാരുടെ സ്‌നേഹബന്ധങ്ങൾ നല്ല രീതിയിൽ നടക്കും. ആരാധനയിൽ താൽപര്യമുണ്ടാകും. സത്സംഗത്തിന്റെ ഗുണമുണ്ടാകും. രാഷ്ട്രീയ തടസ്സങ്ങൾ നീക്കി ലാഭം കൊയ്യുന്ന സാഹചര്യമുണ്ടാകും. ബിസിനസ് ലാഭകരമായിരിക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും.

തുലാം (Libra): ഈ രാശിക്കാർക്ക് ഇന്ന് പരിക്കും അപകടവും ഉണ്ടാകാൻ സാധ്യത.  ഇവർക്ക് ഇന്ന് നല്ല ദിനമല്ല.  വലിയ നഷ്ടമുണ്ടാകും. പഴയ രോഗം വീണ്ടും വരാം. ശ്രദ്ധിച്ചു സംസാരിക്കുക. തർക്കമുണ്ടാകാം. ആത്മാഭിമാനം വ്രണപ്പെടാം.  നെഗറ്റിവിറ്റി നിലനിൽക്കും. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുക.

വൃശ്ചികം (Scorpio): പഴയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച ഉണ്ടാകും. നിങ്ങൾക്ക് ഉത്സാഹമുണ്ടാക്കുന്ന വാർത്തകൾ ലഭിക്കും. അനാവശ്യ ചെലവുകൾ ഉണ്ടാകും. ആരോഗ്യം ദുർബലമായേക്കാം. ആത്മാഭിമാനം നിലനിൽക്കും. റിസ്ക് എടുക്കാനുള്ള ധൈര്യമുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും.

Also Read: Shani Gochar 2022: ശനിയുടെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് വലിയ സ്വാധീനമുണ്ടാക്കും

ധനു (Sagittarius): സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യമുണ്ടാകും. ബഹുമാനവും ആദരവും ലഭിക്കും. കഠിനാധ്വാനം ഫലം ചെയ്യും. ബിസിനസിൽ വളർച്ചയ്ക്ക് സാധ്യത. നിക്ഷേപം നല്ലതായിരിക്കും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ സന്തോഷമുണ്ടാകും. ശത്രുക്കളിൽ നിന്നും അസൂയാലുക്കളിൽ നിന്നും ജാഗ്രത അത്യാവശ്യമാണ്.

മകരം (Capricorn): ദുഷ്ടന്മാരിൽ നിന്ന് ജാഗ്രത ആവശ്യമാണ്. പാഴ്ചെലവുകളുണ്ടായേക്കാം. തമാശകൾ ഒഴിവാക്കുക. പ്രതീക്ഷിച്ച ജോലികൾ വൈകും. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തരുത്. നിങ്ങളുടെ ജോലിയിൽ മാത്രം ശ്രദ്ധിക്കുക. ലാഭ സാധ്യതകൾ ഉണ്ടായേക്കും. വിവേകത്തോടെ പെരുമാറുക.

കുംഭം (Aquarius): സർക്കാർ ജോലികക്കാർക്ക് നല്ല ദിനം. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നല്ല പിന്തുണ ലഭിക്കും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസ് കരാറുകൾ ഉണ്ടാകാം. ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. ബിസിനസ് പങ്കാളികളിൽ നിന്നും സഹകരണം ഉണ്ടാകും. കുഴപ്പത്തിലാകാതിരിക്കാൻ ശ്രദ്ധിക്കുക.

മീനം (Pisces): സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും. പദ്ധതി യാഥാർത്ഥ്യമാകും. ജോലിസ്ഥലത്ത് മാറ്റങ്ങൾ സംഭവിച്ചേക്കാം. ബിസിനസിൽ അനുകൂല ലാഭമുണ്ടാകും. ജോലിയിൽ അവകാശങ്ങൾ വർദ്ധിക്കും. ഷെയർ മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് എന്നിവയിൽ നിന്ന് ലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

We want to thank the author of this write-up for this outstanding content

Horoscope 18 April 2022: ഇന്ന് ഇടവം രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനവർഷവും; കർക്കടകം രാശിക്കാർ ശ്രദ്ധിച്ചു സംസാരിക്കുക!

Debatepost