Me Too | ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി സുജീഷ് കസ്റ്റഡിയില്‍, പിടികൂടിയത് പെരുമ്പാവൂരില്‍ നിന്ന്

ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതികൾ നൽകിയ പരാതിയിൽ ഒളിവിലായിരുന്ന പ്രതി സുജിഷിനെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശനിയാഴ്ച്ച രാത്രിലാണ് ചേരാനെല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 5 കേസുകളാണ് പോലീസ് ഇയാൾക്ക് എതിരെ രജിസ്റ്റർ ചെയ്തത്. 3 കേസുകൾ പാലാരിവട്ടം സ്റ്റേഷനിലും 2 എണ്ണം ചേരാനെല്ലൂര്‍ സ്റ്റേഷനിലുമാണുള്ളത്. ഇതിന് പിന്നാലെ സുജിഷ് ഒളിവിൽ പോവുകയായിരുന്നു.

രണ്ട് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.  പോലീസ് ടാറ്റൂ സ്റ്റുഡിയോയിൽ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, സിസിടിവി ,ഡിവിആർ, എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിലെ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്.   പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

read also- Me Too | ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രം​ഗത്ത് വന്നു.

സുജീഷിന്‍റെ ഉടമസ്ഥതത്തിലുള്ള ഇൻക്ഫെക്ടഡ് എന്ന സ്ഥാപനത്തിൻ്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന് പിന്നാലെ യുവതികളുടെ താമസസ്ഥലത്തെത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ  അപേക്ഷയും നൽകിട്ടുണ്ട്.

read also- Me Too | ലൈംഗിക പീഡനാരോപണം; കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ 7 യുവതികള്‍ പരാതി നല്‍കി

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇത് വരെ ആറ് പേരാണ് പരാതി നൽകിയത്. 2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയർന്നതോടെ ഇയാൾ ഒളിൽ പോയിരുന്നു

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങൾക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു.

read also- Me Too | കൊച്ചി ടാറ്റൂ കേന്ദ്രത്തിലെ പീഡനം; ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനകൾ ഉണ്ടെന്നു കമ്മിഷണർ സി.എച്ച്. നാഗരാജു

സ്വകാര്യ ഭാഗത്തു ടാറ്റു വരയ്ക്കാൻ പോയ തനിക്ക് ദുരനുഭവമുണ്ടായെന്നായിരുന്നു ടാറ്റു കലാകാരനെതിരായ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെ നിരവധിപ്പേർ ദുരനുഭവമുണ്ടായെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതിന്റെ തുടർച്ചയായാണ് വൈറ്റിലയ്ക്കടുത്തു സ്ഥാപനം നടത്തുന്ന ടാറ്റൂ കലാകാരനെതിരെ  സമൂഹമാധ്യമത്തിൽ ആരോപണം വന്നത്. ഇതിനു കമന്റുകളായും ചാറ്റുകളായും നിരവധി പേർ സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തിയെന്നു ആരോപണം ഉന്നയിച്ച യുവതി പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ‘വയാ കൊച്ചി’ എന്ന കൂട്ടായ്മയും രംഗത്തു വന്നിരുന്നു. നിയമനടപടികളിലും മറ്റും യുവതികളോടൊപ്പം ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

We would love to thank the writer of this write-up for this awesome material

Me Too | ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി സുജീഷ് കസ്റ്റഡിയില്‍, പിടികൂടിയത് പെരുമ്പാവൂരില്‍ നിന്ന്

Debatepost