Minister Eshwarappa Resigns| കരാറുകാരന്റെ മരണം: കർണാടക ഗ്രാമവികസനമന്ത്രി കെ എസ് ഈശ്വരപ്പ രാജി സമർപ്പിച്ചു

ബെംഗളൂരു: ക​രാ​റു​കാ​ര​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത സാഹചര്യത്തിൽ ക​ർ​ണാ​ട​ക ഗ്രാ​മവി​ക​സ​ന – പ​ഞ്ചാ​യ​ത്തീ​രാ​ജ്​ മ​ന്ത്രി കെ ​എ​സ് ഈ​ശ്വ​ര​പ്പ (Minister Eshwarappa) രാജി സമർപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ (Basavaraj Bommai) വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കരാറുകാരൻ സ​ന്തോ​ഷ്​ പാ​ട്ടീ​ലി​ന്‍റെ മ​ര​ണ​ത്തിൽ വ്യാഴാഴ്ച​ പൊ​ലീ​സ്​ കേ​സെ​ടു​ത്തതിന് പിന്നാലെ ഈ​ശ്വ​ര​പ്പ രാജി പ്രഖ്യാപിച്ചിരുന്നു.

സ​ന്തോ​ഷി​ന്‍റെ ബ​ന്ധു പ്ര​ശാ​ന്ത്​ പാ​ട്ടീ​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ത്​​മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം (ഐപി​സി 306 വ​കു​പ്പ്) ചു​മ​ത്തി​യാ​ണ്​ മ​ന്ത്രി​ക്കും സ​ഹാ​യി​ക​ളാ​യ ബ​സ​വ​രാ​ജു, ര​മേ​ശ്​ എ​ന്നി​വ​ർ​ക്കു​മെ​തി​രെ ഉ​ഡു​പ്പി പൊലീ​സ്​ കേ​​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​രാ​ർ പ്ര​വൃ​ത്തി​ക്ക്​ 40 ശ​ത​മാ​നം ക​മ്മീഷ​ൻ മ​ന്ത്രി​യും സ​ഹാ​യി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി ഉ​ന്ന​യി​ച്ച സ​ന്തോ​ഷ്​ പാ​ട്ടീ​ലി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ഡു​പ്പി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ വി​ഷം​ ക​ഴി​ച്ചു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി മ​ന്ത്രി ഈ​ശ്വ​ര​പ്പ​യാ​ണെ​ന്ന്​ സൂ​ചി​പ്പി​ച്ചു​ള്ള സ​ന്ദേ​ശം സ​ന്തോ​ഷ്​ സു​ഹൃ​ത്തി​ന്​ അ​യ​ച്ചി​രു​ന്നു. ബെ​ള​ഗാ​വി ഹി​ന്ദ​ള​ഗ ഗ്രാ​മ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ക​രാ​ർ പ്ര​വൃ​ത്തി​യു​ടെ തു​ക​ 40 ശ​ത​മാ​നം ക​മ്മീ​ഷ​ൻ ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​നു​വ​ദി​ച്ചി​ല്ലെ​ന്നാണ് മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം.

Also Read- K S Eshwarappa | കരാറുകാരന്‍റെ ആത്മഹത്യ ; കേസിന് പിന്നാലെ രാജി പ്രഖ്യാപിച്ച് കെ.എസ് ഈശ്വരപ്പ

ഈ​ശ്വ​ര​പ്പ​യെ മ​ന്ത്രി​സ​ഭ​യി​ൽ ​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ രാ​ജ്​ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ തവ​ർ​ച​ന്ദ്​ ഗ​ഹ്​​ലോ​ട്ടി​നെ കണ്ടിരുന്നു. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്ഥാ​ന​ത്ത്​ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധവും അ​ര​ങ്ങേ​റിയിരുന്നു. ​

ഈ​ശ്വ​ര​പ്പ​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ, ​ഗ്രാ​മീ​ണ വി​ക​സ​ന മ​ന്ത്രി ഗി​രി​രാ​ജ്​ സി​ങ്​ എ​ന്നി​വ​ർ​ക്ക്​ സ​ന്തോ​ഷ്​ ക​ത്തെ​ഴു​തി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ വി​ശ​ദീ​കര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ മ​ന്ത്രി ഗി​രി​രാ​ജ്​ സി​ങ്​ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്​ ക​ത്തു​ന​ൽ​കി​യെ​ങ്കി​ലും അ​ത്ത​ര​മൊ​രു ക​രാ​ർ ഏ​ൽ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഈ​ശ്വ​ര​പ്പ​യു​ടെ വ​കു​പ്പ്​ ന​ൽ​കി​യ മ​റു​പ​ടി.

എ​ന്നാ​ൽ, ഈ​ശ്വ​ര​പ്പ ന​ൽ​കി​യ ഉ​റ​പ്പി​ലാ​ണ്​ ഹി​ന്ദ​ള​ഗ ഗ്രാ​മ​ത്തി​ൽ 108 പ്ര​വൃ​ത്തി​ക​ൾ താ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും എ​ന്നാ​ൽ, ക​രാ​ർ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ കൈ​മാ​റു​ക​യോ പ​ണം ന​ൽ​കു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ താ​ൻ ക​ട​ക്കെ​ണി​യി​ലാ​യെ​ന്നു​മാ​ണ്​ സ​ന്തോ​ഷ്​ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്.

പ്ര​ശ്ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​ത്തപ​ക്ഷം ആ​ത്​​മ​ഹ​ത്യ​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട്​ ഈ​ശ്വ​ര​പ്പ​യെ 80 ത​വ​ണ സ​ന്തോ​ഷ്​ ക​ണ്ടെ​ന്നും മ​റ്റു പ​ല ബിജെ​പി നേ​താ​ക്ക​ളെ​യും സ​മീ​പി​ച്ചി​രു​ന്ന​താ​യും സ​ന്തോ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

English Summary: Karnataka minister KS Eshwarappa resigned from the state cabinet on Friday amid opposition pressure over being booked in a case of abetment to suicide following the death of a 37-year-old civil contractor who had accused him of corruption.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

We want to give thanks to the writer of this write-up for this outstanding content

Minister Eshwarappa Resigns| കരാറുകാരന്റെ മരണം: കർണാടക ഗ്രാമവികസനമന്ത്രി കെ എസ് ഈശ്വരപ്പ രാജി സമർപ്പിച്ചു

Debatepost