Popular Front | വിവാദ പ്രസംഗം: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാവിനെ കണ്ടെത്താൻ വ്യാപക തെരച്ചിലുമായി പൊലീസ്

മുംബൈ: മസ്ജിദുകളിൽ ഉച്ചഭാഷിണിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാവിനായി പൊലീസിന്‍റെ വ്യാപക തെരച്ചിൽ. മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്താൽ ആരെയും വെറുതെ വിടില്ലെന്ന് തുറന്നടിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുംബ്ര പ്രസിഡന്റ് അബ്ദുൾ മതീൻ ഷെഖാനി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ നടത്തുകയാണെന്നും മുമ്പ്ര പോലീസ് അറിയിച്ചു. ഷെഖാനിയെ കണ്ടെത്തുന്നതിനായി രണ്ട് സംഘങ്ങൾ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച നടത്തിയ വിവാദ പ്രസ്താവനകളുടെ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

“ചിലർക്ക് ചില പ്രശ്‌നങ്ങളുണ്ട്, ചിലർക്ക് ഞങ്ങളുടെ പള്ളികളിലും മദ്രസകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ട്. അവർക്ക് ഒരു സന്ദേശം മാത്രമേ നൽകാൻ ഞാൻ ആഗ്രഹിക്കുന്നുള്ളൂ – ഞങ്ങൾക്ക് സമാധാനം വേണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഒരു മുദ്രാവാക്യമുണ്ട് – ഞങ്ങളെ തൊടരുത്, തൊട്ടാൽ ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല. നിങ്ങൾ ഒരു മദ്രസയിലോ ഉച്ചഭാഷിണിയിലോ തൊട്ടാൽ നേരിടാൻ അവിടെ പിഎഫ്‌ഐ ഉണ്ടാകും,” അദ്ദേഹം പറഞ്ഞു.

ഷെയ്‌ഖാനിക്കെതിരെ ഐപിസി സെക്ഷൻ 188, മഹാരാഷ്ട്ര പോലീസ് ആക്‌ട് സെക്ഷൻ 37(3), 135 എന്നീ വകുപ്പുകൾ പ്രകാരം അദ്ദേഹം ഈ പ്രസംഗം നടത്തിയതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മെയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് എംഎൻഎസ് മേധാവി രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഷെഖാനിയുടെ വിവാദ പ്രസംഗം.

കടയിൽനിന്ന് സാധനം വാങ്ങിയശേഷം നൽകിയത് 500 രൂപയുടെ കള്ളനോട്ട്; 58കാരൻ അറസ്റ്റിൽ

കൊല്ലം: കടയിൽനിന്ന് സാധനം വാങ്ങിയശേഷം കള്ളനോട്ട് നൽകിയയാളെ പൊലീസ് പിടികൂടി. കൊല്ലം

പത്ത‌നാപുരം ആനക്കുഴി പുത്തൻ വീട്ടിൽ ഉസ്മാൻ റാവുത്തറിന്‍റെ മകൻ അബ്ദുൽ റഷീദ്(58) നെയാണ് ചടയമംഗലം പോലീസ് പിടികൂടിയത്. ആയൂരിലെ ഒരു സ്ഥാപനത്തിൽ നിന്നും പ്രതി സാധനങ്ങൾ വാങ്ങിയതിന് ശേഷം 500 രൂപയുടെ കള്ളനോട്ട് നൽകി കടന്നു കളയുകയായിരുന്നു.

സംശയം തോന്നിയ കടയുടമ പ്രതി ചടയമംഗലം ഭാഗത്തേക്കു പോയ വിവരം വാഹന നമ്പർ (KL 22 A2190) അടക്കം ചടയമംഗലം പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് ചടയമംഗലം ജംഗ്ഷനിൽ എത്തിയപ്പോൾ പ്രതി നിലമേൽ ഭാഗത്തേക്കു പോയി. ചടയമംഗലം സിഐ ബിജു, എസ് ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതി സഞ്ചരിച്ച വാഹനത്തെ പിന്തുടരുകയും നിലമേൽ മുരുക്കുമൺ ഭാഗത്തു വച്ച് പ്രതി സഞ്ചരിച്ച വാഹനം ഇടത്തേക്കുള്ള റോഡിലേക്ക് പോയി. തുടർന്ന് പിന്തുടർന്ന പോലീസ് ഓവർടേക്ക് ചെയ്തു പ്രതിയെയും തൊണ്ടി മുതലും പിടിച്ചെടുക്കുകയായിരുന്നു.

Also Read- പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

ഇയാളുടെ പക്കൽ നിന്നും 11 അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും വ്യാജനോട്ടുകൾ കൊണ്ടുവരികയും സംസ്ഥാനത്തുടനീളം വാഹനത്തിൽ സഞ്ചരിച്ചു സ്ഥാപന ഉടമകളെ കബളിപ്പിച്ചു പണം സമ്പാദിക്കുന്ന രീതിയാണ് ഇയാൾ തുടർന്ന് വന്നത്. സമാനമായ കേസുകളിൽ ഇയാൾക്കെതിരെ ചെങ്ങന്നൂർ, തൃപ്പുണിത്തുറ,കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

We would love to give thanks to the writer of this article for this amazing material

Popular Front | വിവാദ പ്രസംഗം: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാവിനെ കണ്ടെത്താൻ വ്യാപക തെരച്ചിലുമായി പൊലീസ്

Debatepost