Russia-Ukraine Crisis Live: റഷ്യൻ ആക്രമണത്തിൽ ഹര്‍കിവില്‍ 34 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ റഷ്യക്കെതിരായ പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചു. ഇന്ത്യയും ചൈനയുമടക്കം 35 രാജ്യങ്ങള്‍ വിട്ടുനിന്നു

Russia-Ukraine Crisis Live: കീവ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഹര്‍കിവിലെ റഷ്യന്‍ ആക്രമണത്തില്‍ 34 സാധരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. അതിനിടെ, യുക്രൈനിയന്‍ തലസ്ഥാനത്തേക്കുള്ള റഷ്യയുടെ മുന്നേറ്റം കഴിഞ്ഞ മൂന്ന് ദിവസമായി കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു.

ഹര്‍കിവ്, ചെർനിഹിവ്, മരിയുപോൾ എന്നീ നഗരങ്ങള്‍ യുക്രൈനിന്റെ അധീനതയില്‍ തന്നെയാണ്. ബുധനാഴ്ച രാവിലെ ഹെര്‍സണ്‍ പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെൻസ്‌കിയുടെ ഉപദേശകൻ അവകാശവാദം നിഷേധിച്ചു.

റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം 7,000 ത്തിലധികം സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈന്‍. മുതിർന്ന ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേരെ തടവിലാക്കിയതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ സൈനിക ഉപദേഷ്ടാവ് ബുധനാഴ്ച പറഞ്ഞു.

യുക്രൈനിന്റെ തെക്കൻ മേഖലയിലെ നഗരങ്ങളിലൊന്നായ ഹെര്‍സണ്‍ റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യം നഗരത്തിന്റെ തെരുവുകളിലെത്തിയെന്നും സിറ്റി കൗൺസിൽ കെട്ടിടത്തിലേക്ക് കടന്നതായും നഗരത്തിന്റെ മേയർ ഇഗോർ കോലിഖയേവ് നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ യുഎൻ ജനറൽ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചു. 141 രാജ്യങ്ങള്‍ റഷ്യക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. 193 അംഗങ്ങളാണ് യുഎന്‍ ജനറല്‍ അസംബ്ലിയിലുള്ളത്. ചൈനയും ഇന്ത്യയും ഉൾപ്പെടെ 35 അംഗങ്ങൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

റഷ്യ, സിറിയ, ബലാറസ്, എറിത്രിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. യുക്രൈനെതിരായ ആക്രമണത്തില്‍ നിന്ന് റഷ്യന്‍ പിന്മാറണമെന്നായിരുന്നു പ്രമേയത്തിന്റെ കാതല്‍. റഷ്യന്‍ അധിനിവേശത്തെ യുഎന്‍ ജനറല്‍ അസംബ്ലി അപലപിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ യുക്കൈനില്‍ രണ്ടായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ എമര്‍ജെന്‍സി സര്‍വീസ് അറിയിച്ചിരുന്നു. മൂന്നാം ലോക മഹായുദ്ധമുണ്ടായല്‍ അത് ആണവായുധങ്ങളുടേതായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലെവ്റോവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

6,000 റഷ്യക്കാരെ പോരാട്ടത്തില്‍ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയും അവകാശപ്പെടുന്നു. ഹാര്‍കീവിലും, കീവിലും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹാര്‍കീവില്‍ ഉഗ്രസ്ഫോടനങ്ങള്‍ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിന്‍ യുക്രൈനിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രൈനിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രൈനിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.

Also Read: യുക്രൈന്‍ ആണവായുധ ശേഖരം ഉപേക്ഷിച്ചത് എന്തിന്? ബുഡാപെസ്റ്റ് മെമ്മോറാണ്ടം വീണ്ടും ചർച്ചയിൽ

Live Updates

We would love to thank the writer of this post for this outstanding material

Russia-Ukraine Crisis Live: റഷ്യൻ ആക്രമണത്തിൽ ഹര്‍കിവില്‍ 34 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍

Debatepost